അമ്മയെ സംരക്ഷിക്കുന്നതിനെ സംബന്ധിച്ച വാക്കുതര്‍ക്കത്തിൽ സഹോദരിയെ സഹോദരന്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു

single-img
19 January 2023

തിരുവനന്തപുരം : കല്ലറ ഭരതന്നൂരില്‍ സഹോദരിയെ സഹോദരന്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാങ്ങോട് സ്റ്റേഷന്‍ പരിധിയില്‍ ഭരതന്നൂര്‍ കണ്ണംമ്ബാറയില്‍ ഷീല (49) യെയാണ് സഹോദരന്‍ സത്യന്‍ വെട്ടുകത്തി കൊണ്ട് വെട്ടിയത്.

ആക്രമണത്തില്‍ പരിക്കേറ്റ ഷീലയെ നാട്ടുകാര്‍ ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീലയുടെ കഴുത്തിലും കാലിലും കൈയ്യിലും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അമ്മ കുഞ്ഞിയെ സംരക്ഷിക്കുന്നതിനെ സംബന്ധിച്ച വാക്കുതര്‍ക്കത്തിലാണ് ഇവര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. സഹോദരന്‍ സത്യനെ പാങ്ങോട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.