വേദികളിലും മന്ത്രിമാർ യാത്ര ചെയ്യുന്ന ബസ്സിലും ബോംബ് സ്‌ഫോടനം നടത്തും; നവകേരള സദസ്സിന് ബോംബ് ഭീഷണി

single-img
27 November 2023

സംസ്ഥാന മന്ത്രിസഭാ പങ്കെടുക്കുന്ന നവകേരള സദസ്സ് വേദികളിലും മന്ത്രിമാർ യാത്ര ചെയ്യുന്ന ബസ്സിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലേക്ക് വന്ന ഊമക്കത്തിലാണ് ഭീഷണിയുള്ളത്. ഇതിനെ തുടർന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിഷയത്തിൽ ഗതാഗത മന്ത്രിയുടെ അസിസ്റ്റന്റ് പേഴ്‌സണല്‍ സെക്രട്ടറിയാണ് പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം നവകേരള സദസ്സ് ഇന്ന് മുതല്‍ മലപ്പുറം ജില്ലയിലാണ് പര്യടനം നടത്തുന്നത്. നാല് ദിവസങ്ങളിലായി 16 മണ്ഡലങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിലെ പര്യടനം.

കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയായത്. കുസാറ്റ് അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവും വേദിയിലെ ആഘോഷങ്ങളും ഒഴിവാക്കിയായിരുന്നു ഇന്നലെ നവകേരള സദസ്സ് പരിപാടികള്‍ നടന്നത്.