ജമ്മു കാശ്മീരില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ സ്‌ഫോടനം

single-img
29 September 2022

ജമ്മു കാശ്മീരില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ സ്‌ഫോടനം . 2 പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്.

ജമ്മുകശ്മീരിലെ ഉധംപൂര്‍ ജില്ലയിലാണ് സംഭവം .

സര്‍വ്വീസ് കഴിഞ്ഞ ബസ് ഡൊമെയില്‍ ചൗക്കിലെ പെട്രോള്‍ പമ്ബിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സംഭവത്തെ തുടര്‍ന്ന് പോലീസും മറ്റ് ഏജന്‍സികളും സ്ഥലത്തെത്തിയിരുന്നു.അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു .