യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ; നടക്കാവ് സി ഐക്കെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി- യുവമോർച്ച നേതാക്കൾ

single-img
22 February 2023

പോലീസ് ഉദ്യോഗസ്ഥനെതിരെ കൊലവിളി പ്രസംഗവുമായി യുവമോർച്ച – ബിജെപി നേതാക്കൾ. ഒരു യുവമോർച്ച പ്രവർത്തകനെ മർദിച്ച നടക്കാവ് സി ഐക്കെതിരെയാണ് ബിജെപി നേതാക്കൾ വധഭീഷണി മുഴക്കി. പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ റിനീഷ്, എം. മോഹനൻ എന്നിവർക്ക് എതിരെകസബ പോലീസ് കേസെടുത്തു.

നടക്കാവ് സി ഐ യൂണിഫോമിൽ അല്ലായിരുന്നു എങ്കിൽ ശവം ഒഴുകി നടന്നേനെ എന്നാണ് ബിജെപി ജില്ലാ സെക്രട്ടറി റിനീഷ് പ്രസംഗിച്ചത്. ജയിൽവാസം അനുഭവിക്കുന്ന ബിജെപിക്കാർ മാങ്ങാ പറിച്ചിട്ടല്ല ജയിലിൽ പോയതെന്നും റിനീഷ് പ്രസംഗിച്ചു. കോർപറേഷൻ കൗൺസിലർ കൂടിയാണ് റിനിഷ്. സി ഐ ജിജീഷിന്റെ കൈ വെട്ടിമാറ്റും എന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം മോഹനനും പറഞ്ഞു.