ബിജെപിക്ക് കേരളത്തില്‍ അനുകൂലസാഹചര്യം ഉണ്ടാകും: രാജീവ് ചന്ദ്രശേഖർ

single-img
2 December 2023

കേരളത്തില്‍ 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യം ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് മത്സരിക്കലല്ല തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യ പുരോഗതിക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ബിജെപി ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ അകത്തും പുറത്തും ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഈ വെല്ലുവിളി തടയാന്‍ ബിജെപിക്ക് കരുത്തുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയുടെ പൂര്‍വ്വകാല പ്രവര്‍ത്തകരുടെ സംഗമം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹമാസ് ഒരു ഭീകരസംഘടനയാണെന്ന് സാമാന്യബോധമുള്ളവർക്കൊക്കെ മനസിലാകും. ഇതൊരു രാഷ്ട്രീയവിഷയമല്ല. ഭീകരവാദത്തെ എതിർക്കാനാണ് എൻഡിഎയുടെ ഭീകരവിരുദ്ധ സദസെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു