മഹാരാഷ്ട്രയിലും ഷാരൂഖ് ചിത്രം ‘പഠാന്’ ബിജെപിയുടെ വിലക്ക് ഭീഷണി

single-img
16 December 2022

മധ്യപ്രദേശിന്‌ പിന്നാലെ ഇപ്പോൾ മഹാരാഷ്ട്രയിലും ഷാരൂഖ് ഖാൻ നായകനാവുന്ന പുതിയ സിനിമ ‘പഠാന്’ ബിജെപിയുടെ വിലക്ക് ഭീഷണി. സംസ്ഥാനത്തെ ബിജെപി നേതാവ് റാം കദമാണ് ചിത്രം വിലക്കുമെന്ന് ഭീഷണി മുഴക്കിയത്. ചിത്രത്തിൽ ദീപികയുടെ വസ്ത്രത്തിന്‍റെ നിറം കാവിയാണെന്നും ഇത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നും ഹിന്ദുത്വത്തെ ബഹുമാനിക്കുന്ന സംസ്ഥാന സർക്കാരിന് അനുവദിച്ച് കൊടുക്കാനാവില്ലെന്നും റാംകദം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര രംഗത്തെത്തിയത് . ‘ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ടെന്നും അവ ശരിയാക്കിയില്ലെങ്കിൽ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ട് ചിത്രീകരിക്കുന്നത്’, എന്നാണ് നരോത്തം മിശ്രയുടെ വാദം.