ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപി; കേരളത്തിലെ മികച്ച വിജയത്തിനായി കാത്തിരിക്കുന്നു: ജെപി നദ്ദ

single-img
9 July 2024

ലോകത്തിലെ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപി എന്ന അവകാശ വാദവുമായി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ബിജെപിയെ ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്ന് ആക്ഷേപിച്ചെന്നും എന്നാൽ ആന്ധ്രയിലെ വിജയത്തോടെ ഇന്ത്യ മുഴുവനുമുള്ള പാര്‍ട്ടിയാണെന്ന് തെളിഞ്ഞുവെന്നും ജെ പി നദ്ദ പറഞ്ഞു.

കേരളത്തിലെ തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ. ‘നമ്മുടെ രാജ്യത്ത് ആശയത്തില്‍ അധിഷ്ടിതമായുള്ള പാര്‍ട്ടി ബിജെപി മാത്രമാണ്. കേരളത്തില്‍ മികച്ച വിജയത്തിനായി കാത്തിരിക്കുകയാണ്.

ഇത്തവണ തിരുവനന്തപുരത്തും ആറ്റിങ്ങലിലും തോല്‍വിയല്ല ജയമാണ് ഉണ്ടായത്. കോണ്‍ഗ്രസിന് വലിയ വിജയമെന്നാണ് പ്രചരിപ്പിക്കുന്നത്. 13 സംസ്ഥാനങ്ങളില്‍ അവര്‍ക്ക് സീറ്റ് നേടാന്‍ കഴിഞ്ഞിട്ടില്ല. പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെയാണ് കോണ്‍ഗ്രസ് ജയിച്ചത്. പരാദ ജീവിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുക’, നദ്ദ പറഞ്ഞു.