പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഗോപു പരമശിവനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജെപി പുറത്താക്കി
22 November 2025

പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച യുവമോര്‍ച്ച നേതാവ് ഗോപു പരമശിവനെതിരെ കൂടുതല്‍ പരാതി. കബളിപ്പിച്ച് പണം തട്ടിയതായി ബിജെപി കാള്‍ സെന്റര്‍ മുന്‍ ജീവനക്കാരി ആരോപിച്ചു. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പരാതി നല്‍കിയതോടെ കാള്‍ സെന്ററിലെ ജോലി നഷ്ടപ്പെട്ടെന്നും യുവതി ആരോപിച്ചു.
അതിനിടെ ഗോപു പരമശിവനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജെപി പുറത്താക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേതാണ് നടപടി. നിലവില്‍ ഗോപു പരമശിവന്‍ കസ്റ്റഡിയിലാണ്.


