കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക് ബിനീഷ് കോടിയേരി; കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയം

single-img
29 August 2022

ജില്ലയിലെ 50 ക്ലബ്ബുകൾക്ക് വോട്ടവകാശമുണ്ടായിരുന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയവുമായി കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബിനീഷ് കോടിയേരിയുടെ പാനൽ.ബിനീഷിന്റെ പാനലിൽ നിന്ന് മത്സരിച്ച 17 പേരും വിജയം നേടുകയായിരുന്നു. ജയത്തിനു പിന്നാലെ കെ സി എ (കേരള ക്രിക്കറ്റ് അസോസിയേഷൻ) പ്രതിനിധിയായി ബിനീഷ് കോടിയേരിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

ഇതിന് മുൻപും കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറൽ ബോഡിയിൽ ബിനീഷ് കോടിയേരി അംഗമായിരുന്നു‌. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ വെച്ചു നടന്ന മൂന്ന് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിൽ റിസപ്ഷൻ കമ്മറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. ബികെ 55 എന്ന പേരിൽ ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിച്ചു കൊണ്ട് കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലേക്ക് ആദ്യമായി എത്തിയ ബിനീഷ് കോടിയേരി, 2018 ലായിരുന്നു ആദ്യമായി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക് വരുന്നത്.