ബിഗ് ബോസ് സീസണ്‍ 5: ഫിനാലെ നടക്കുമ്പോള്‍ മത്സരാര്‍ത്ഥി അഖില്‍ മാരാര്‍ വിജയിയായെന്ന് പ്രചരണം
2 July 2023
മിനിസ്ക്രീൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 5 ഫിനാലെ നടക്കുമ്പോള്‍ സംവിധായകനും മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ വിജയിയായെന്ന് പ്രചരണം. പരിപാടിയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് ആരാധകർ ഇത്തരം ഒരു പ്രചരണം നടത്തുന്നത് .
അഖില്‍ ബിഗ് ബോസ് മത്സര വിജയിയായി ട്രോഫിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ഫിനാലെയില്‍ പങ്കെടുക്കുന്നവര്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ബിഗ് ബോസില്‍ അഖില്‍ വിജയിയായെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
ഇന്നു ഗ്രാന്റ് ഫിനാലെ ആരംഭിച്ച് ആദ്യം പുറത്തായത് നടന്‍ ഷിജുവാണ്. ഇനി ഹൗസില്‍ ഉള്ളത് അഖില്‍ മാരാര്‍, റെനീഷ റഹ്‌മാന്‍, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ്. കഴിഞ്ഞ ദിവസം മത്സരാര്‍ഥികളില്‍ ഒരാളായ സെറീന ആന്‍ ജോണ്‍സണ്‍ വീട്ടിനു പുറത്തുപോയിരുന്നു.