അണ്ടർ 19 വനിതാ ലോകകപ്പ്; ജേതാക്കൾക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

single-img
29 January 2023

ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ജനറൽ സെക്രട്ടറി അമിത് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് നടന്ന ഫൈനലിൽ ഇഗ്ലണ്ടിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 68 റൺസിനു പുറത്താക്കിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയംനേടുകയായിരുന്നു . 24 റൺസ് വീതം നേടിയ ഗൊങ്കാദി ട്രിഷയും സൗമ്യ തിവാരിയുമാണ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. തിവാരി നോട്ടൗട്ടാണ്.