ബാഡ്മിന്റണ്‍ പ്ലെയര്‍ മത്യാസ് ബോയ് വരന്‍; നടി തപ്‌സി പന്നു വിവാഹിതയാകുന്നു

single-img
28 February 2024

പ്രശസ്ത ബോളിവുഡ് – തെന്നിന്ത്യൻ നടി തപ്‌സി പന്നു വിവാഹിതയാകുന്നു. ബാഡ്മിന്റണ്‍ താരമായ മത്യാസ് ബോയ് ആണ് തപ്‌സിയുടെ വരന്‍. ഇരുവരും 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇപ്പോൾ വിവാഹിതരാകാന്‍ പോകുന്നത്.

സിഖ്-ക്രിസ്ത്യന്‍ ആചാരപ്രകരമായിരിക്കും രാജസ്ഥാനിലെ ഉദയ്പൂരില്‍ വിവാഹം നടക്കുക . അതേസമയം തപ്‌സിയുടെ വിവാഹത്തിന് ബോളിവുഡില്‍ നിന്നും ആര്‍ക്കും ക്ഷണമില്ല. തപ്‌സിയുടെയും മത്യാസിന്റെയും കുടുംബാംഗങ്ങള്‍ മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുക.

അടുത്തമാസം അവസാനമായിരിക്കും വിവാഹം നടക്കുക. തന്റെ പ്രണയത്തെ സംബന്ധിച്ച് തപ്‌സി അടുത്തിടെ തുറന്നു പറയുകയും ആര്‍ക്ക് വേണ്ടിയും ആ ബന്ധം ഉപേക്ഷിക്കാന്‍ തയാറല്ലെന്നും തുറന്നു പറഞ്ഞിരുന്നു.