പ്രേക്ഷക പ്രീതിനേടി കോമഡി-ഫാമിലി എന്റർടെയ്നർ ‘ചീനാട്രോഫി’

single-img
8 December 2023

നവാഗതനായ അനില്‍ ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങി ഇന്ന് തിയറ്ററുകളിൽ എത്തിയ ‘ ചീനാ ട്രോഫി ‘ ഒരു കോമഡി-ഫാമിലി എന്റർടെയ്നർ എന്ന് ഒറ്റവാക്കിൽ പറയാം. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ee സിനിമയിൽ ജോണി ആന്റണി, കെപിഎസി ലീല, ജാഫർ ഇടുക്കി എന്നിവരാണ് പ്രധാന താരങ്ങൾ. ധ്യാൻ അവതരിപ്പിക്കുന്ന രാജേഷ് എന്ന കഥാപാത്രത്തിലൂടെ ആണ് സിനിമ കഥ പറഞ്ഞ് പോകുന്നത്.

വളരെ ചെറുപ്പകാലത്തെ മാതാപിതാക്കൾ നഷ്ടമായ രാജേഷ് ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കുന്ന ചെറിയൊരു കട നടത്തുന്നുണ്ട്. ഇതാണ് അയാളുടെ ഏക ഉപജീവനമാർ​ഗവും. ഇയാളുടെ സന്തത സഹചാരിയാണ് വിജിചേട്ടൻ(ജാഫർ ഇടുക്കി). രാജേഷിന്റെ എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്നൊരാളാണ് ഇദ്ദേഹം. തങ്ങൾ ഉണ്ടാക്കിയ പല​ഹാരത്തിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാകുകയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ആദ്യപകുതി.

ജീവിതത്തിൽ പലിശ, കടം, സഹോദരിയുടെ ‘ഒസ്കർ അഭിനയം’ തുടങ്ങിയവയിൽ പെട്ടുഴലുന്ന രാജേഷിന്റെ ലൈഫിലേക്ക് അപ്രതീക്ഷിതമായി ചൈനയിൽ നിന്നും സെൻ സുവ(ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം കെന്റി സിര്‍ദോ) വരുകയും ശേഷം നടക്കുന്ന സംഭവ വികാസങ്ങളുമാണ് രണ്ടാം പകുതി. ഷെഫ് പിള്ളയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.