വീട്ടില്‍ അതിക്രമിച്ചു കയറി മുന്‍ ഭാര്യയെ കൊല്ലാന്‍ ശ്രമം; മുന്ഭര്ത്താവ് അറസ്റ്റില്

single-img
17 April 2023

വര്ക്കല: ഒമ്ബത് വര്ഷം മുമ്ബ് വിവാഹമോചിതയായ മുന് ഭാര്യയെ വീട്ടില് അതിക്രമിച്ചു കയറി കൊലപ്പെടുത്താന് ശ്രമിച്ച മുന്ഭര്ത്താവ് അറസ്റ്റില്.

ചെമ്മരുതി പനയറ കുംഭക്കാട് ജിജി വിലാസത്തില് പൊടിയന് എന്ന് വിളിക്കുന്ന ഷൈന് (36) ആണ് അറസ്റ്റിലായത്. പനയറ സ്വദേശിനി രജിതയെയാണ് ഇയാള് ആക്രമിച്ചത്. രജിതയും ഷൈനും ഒമ്ബത് വര്ഷം മുന്പ് വിവാഹമോചിതരായിരുന്നു. ഇവരുടെ പതിനഞ്ചു വയസ്സുകാരനായ മകന് രണ്ടുപേരുടെയും വീട്ടിലായാണ് കഴിയുന്നത്.

ഓട്ടോറിക്ഷ ഡ്രൈവറായ ഷൈന് മദ്യപിച്ച്‌ രണ്ടാം ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. വഴക്ക് കാരണം പഠിക്കാന് കഴിയാത്തതിനാല് മകന് അച്ഛന്റെ വീട്ടില് നിന്നും അമ്മയുടെ വീട്ടിലെത്തി. ഇതോടെ ഇനിമുതല് മകന് വീട്ടില് വരില്ലെന്ന് ധരിച്ച ഷൈന് മദ്യപിച്ച്‌ രജിതയുടെ വീട്ടില് അതിക്രമിച്ചു കയറുകയും മര്ദിക്കുകയുമായിരുന്നു. കത്തികൊണ്ട് കുത്തി പരിക്കേല്പ്പിക്കുകയും ചെയ്തു.

കൈയില് ആഴത്തില് മുറിവേറ്റ രജിതയെ പാരിപ്പള്ളി മെഡിക്കല് കോളജില് പ്രവേശിപ്പിച്ചിരുന്നു. മുറിവില് 16 തുന്നലുകള് വേണ്ടിവന്നു. സംഭവത്തെ തുടര്ന്ന് ഒളിവിലായിരുന്ന ഷൈനെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങല് കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.