പത്ത് വയസുകാരിക്കെതിരെ അതിക്രൂരമായ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകന് 41 വര്‍ഷം കഠിന തടവ്

single-img
4 February 2023

പാലക്കാട്: പത്ത് വയസുകാരിക്കെതിരെ അതിക്രൂരമായ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന് 41 വര്‍ഷം കഠിന തടവും 200000 രൂപ പിഴയും.

തച്ചനാട്ടുകര സ്വദേശി ഹംസക്കെതിരെയാണ് പട്ടാമ്ബി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പാലക്കാട് നാട്ടുകല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ 23 രേഖകള്‍ ഹാജരാക്കുകയും 15 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.