അതീഖ് അഹ്മദ് വധക്കേസ്; പ്രതികളെ ഉത്തര്‍ പ്രദേശിലെ മറ്റൊരു ജയിലിലേക്ക് മാറ്റി

single-img
17 April 2023

മുന്‍ എം.പി അതീഖ് അഹ്മദിന്റെയും സഹോദരന്‍ അഷ്റഫ് അഹ്മദിന്റെയും വധിച്ച കേസില്‍ പ്രതികളെ ഉത്തര്‍ പ്രദേശിലെ മറ്റൊരു ജയിലിലേക്ക് മാറ്റി.

അറസ്റ്റിലായ സണ്ണി സിങ്, അരുണ്‍ മൗര്യ, ലവ് ലേഷ് തൊവാരി എന്നിവരെ നൈനി ജയിലില്‍ നിന്ന് പ്രതാപ്ഗഡ് ജയിലിലേക്കാണ് മാറ്റിയത്.സുരക്ഷ കണക്കിലെടുത്താണിതെന്നാണ് അധികൃതരുടെ വാദം.നൈനി ജയിലില്‍ വെച്ച്‌ പ്രതികള്‍ക്കെതിരെ ആക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടാണ് മാറ്റിയതെന്ന് അധികൃതര്‍ പറഞ്ഞു. മൂവരെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.