അസി. കമീഷണറുടെ മോശം പരാമര്‍ശത്തെ തുടര്‍ന്ന് എ.എസ്.ഐ നാടുവിട്ടു

single-img
4 December 2022

എലത്തൂര്‍: അസി. കമീഷണറുടെ മോശം പരാമര്‍ശത്തെ തുടര്‍ന്ന് എ.എസ്.ഐ അജ്ഞാതവാസത്തില്‍. എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജയേഷാണ് ട്രാഫിക് അസി.

പൊലീസ് കമീഷണര്‍ സന്തോഷ് ഫോണില്‍ അസഭ്യവര്‍ഷം നടത്തിയതിനെ തുടര്‍ന്ന് മനോവിഷമം മൂലം നാടുവിട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഓട്ടോ യാത്രക്കാരെയും ഡ്രൈവറെയും സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ട് അസി. കമീഷണര്‍ എലത്തൂര്‍ സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ച്‌ ജയേഷിനോട് മോശമായി സംസാരിച്ചത്. ഇതേതുടര്‍ന്ന് ജയേഷ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി അപ്രത്യക്ഷമാവുകയായിരുന്നു. ശനിയാഴ്ച ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എവിടെയാണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. സഹപ്രവര്‍ത്തകര്‍ പലരും വിളിച്ചെങ്കിലും ഫോണ്‍ എടുത്തിട്ടില്ല. ജയേഷിന് ഉന്നത ഉദ്യോഗസ്ഥനില്‍നിന്നുണ്ടായ മാനസികപീഡനം സേനയില്‍തന്നെ വിവാദമായി.

നവംബര്‍ 24നുണ്ടായ സംഭവത്തില്‍ പരാതി നല്‍കിയിട്ടും 27 നാണ് എലത്തൂര്‍ പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനാല്‍ പരാതിക്കാര്‍ നേരിട്ടെത്തി ട്രാഫിക് അസി. കമീഷണറോട് പരാതി പറയുകയായിരുന്നു. ഇതേതുടര്‍ന്നാണ് കേസ് അന്വേഷിച്ച ജയേഷിനെ അസി. കമീഷണര്‍ വിളിച്ചതെന്നാണ് പറയപ്പെടുന്നത്. അന്വേഷിക്കാം, നോക്കാം എന്നെല്ലാമുള്ള ഉത്തരമാണ് എ.എസ്.ഐയില്‍നിന്നുണ്ടായതെന്നും സംഭവം നടന്ന് മൂന്നുദിവസത്തിനുശേഷമാണ് എഫ്.ഐ.ആര്‍ ഇട്ടതെന്നും അസി. കമീഷണര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.