നബിദിനത്തില്‍ അസമിലെ മൂന്ന് ജില്ലകളില്‍ നബി ദിന റാലി നിരോധിച്ച്‌ അസം സര്‍ക്കാര്‍

single-img
9 October 2022

ഗുവാഹത്തി: നബിദിനത്തില്‍ അസമിലെ മൂന്ന് ജില്ലകളില്‍ ഉച്ചഭാഷിണികളും ഘോഷയാത്രകളും നിരോധിച്ച്‌ അസം സര്‍ക്കാര്‍.

നബി​ദിന പരിപാടികള്‍ നടത്താന്‍ സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. കച്ചാര്‍, ഹൈലകണ്ടി, കരിംഗഞ്ച് ജില്ലകളിലെ ഘോഷയാത്രകളും ഉച്ചഭാഷിണികളുടെ ഉപയോഗവുമാണ് അസം സര്‍ക്കാര്‍ നിരോധിച്ചു.

മുസ്ലീം സമൂഹം ഏറെ പ്രധാന്യത്തോടെ ആഘോഷിക്കുന്നതാണ് പ്രവാചകന്റെ ജന്മദിനം. നബിദിനത്തില്‍ അസമില്‍ ഘോഷയാത്രകളും പ്രാര്‍ഥനയും പതിവായി ആഘോഷിച്ചിരുന്നതാണ്. ഘോഷയാത്രകള്‍ നടത്താനും ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനും ജില്ലാ ഭരണകൂടം സംഘാടകരെ നേരത്തെ അനുവദിച്ചിരുന്നെങ്കിലും ക്രമസമാധാന നില കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.