ശബരിമലയിൽ തിരക്ക് കൃത്രിമായി ഉണ്ടാക്കുന്നത് ; നവകേരള സദസിനെ തകർക്കാനാണ് ഇത്തരം ശ്രമങ്ങളെന്ന് മുൻ മേൽശാന്തി പറഞ്ഞു: മന്ത്രി സജി ചെറിയാൻ
13 December 2023
ശബരിമലയിൽ ഇപ്പോഴുള്ള തിരക്ക് കൃത്രിമായി ഉണ്ടാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. സംസ്ഥാന മന്ത്രിസഭയുടെ നവകേരള സദസിനെ തകർക്കാനാണ് ഇത്തരം ശ്രമങ്ങളെന്നും മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി പ്രഭാത യോഗത്തിൽ പറഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. അതേസമയം വിവാദ അഭിമുഖത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനോട് വിശദീകരണം ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി .
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍നിന്ന് സംവിധായകന്‍ ഡോ. ബിജു ഇന്നലെ രാജിവെച്ചിരുന്നു. കെഎസ്എഫ്ഡിസി ബോര്‍ഡ് മെമ്പര്‍ സ്ഥാനമാണ് ഡോ. ബിജു