കള്ളനോട്ട് കേസില്‍ കൃഷി ഓഫിസില്‍ അറസ്റ്റില്‍


കള്ളനോട്ട് കേസില്‍ കൃഷി ഓഫിസില്‍ അറസ്റ്റില്‍. എടത്വ കൃഷി ഓഫിസര്‍ എം.ജിഷമോള്‍ ആണ് അറസ്റ്റിലായത്.
ഇവരില്‍ നിന്നു കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പു വെളിപ്പെട്ടതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. കള്ളനോട്ടുകള്‍ എവിടെനിന്നാണ് കിട്ടിയത് എന്ന് ജിഷമോള്‍ വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ജിഷമോളുമായി പരിചയമുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. കള്ളനോട്ടാണെന്ന് ബാങ്ക് കണ്ടെത്തിയതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പണം ജിഷമോള്‍ നല്‍കിയതാണെന്ന് മനസിലാക്കിയത്. കള്ളനോട്ടാണെന്ന വിവരം ഇയാള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഇപ്പോള്‍ ആലപ്പുഴ കളരിക്കല്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ് ജിഷമോള്‍. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫിസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണമുണ്ട്.