പ​ഞ്ചാ​ബി​ല്‍ പ്ര​ധാ​ന​മ​ന്ത്രിക്കു ഉണ്ടായത് ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യെ​ന്നു സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി

single-img
25 August 2022

പ​ഞ്ചാ​ബി​ല്‍ പ്ര​ധാ​ന​മ​ന്ത്രിക്കു ഉണ്ടായത് ഗു​രു​ത​ര സു​ര​ക്ഷാ വീഴ്ച ആണ് എന്ന് സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തിയുടെ റിപ്പോർട്ട്. സുപ്രീം കോടതി റി​പ്പോ​ര്‍​ട്ട് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി കേന്ദ്ര സർക്കാരിന് കൈമാറി.

പ്രധാനമന്ത്രി ഈ റൂട്ട് ഉപയോഗിക്കുമെന്ന് മുൻകൂട്ടി വിവരം ലഭിച്ചിട്ടും ഫിറോസ്പൂർ എസ്എസ്പി, തന്റെ ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

ക്രമസമാധാനപാലനത്തിന്റെ ചുമതല നിർവഹിക്കുന്നതിൽ ഫിറോസ്പൂർ എസ്എസ്പി പരാജയപ്പെട്ടു. മതിയായ പൊലീസുകാരെ ലഭ്യമായിട്ടും പ്രധാനമന്ത്രി മോദി ആ വഴി ഉപയോഗിക്കുമെന്ന് രണ്ട് മണിക്കൂർ മുമ്പ് അറിയിച്ചിട്ടും അദ്ദേഹം ഇത് ചെയ്യാൻ പരാജയപ്പെട്ടു, ”സിജെഐ ഇന്ന് കോടതിയിൽ പറഞ്ഞു

പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കുന്നതിനുള്ള പരിഹാര നടപടികൾ അഞ്ചംഗ സമിതി നിർദേശിച്ചിട്ടുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഞങ്ങൾ റിപ്പോർട്ട് കേന്ദ്രത്തിന് അയക്കും,” കോടതി പറഞ്ഞു.