ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേൽപ്പിക്കില്ല: വി ശിവൻകുട്ടി

single-img
25 August 2022

വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അതുപോലെ മിക്‌സഡ് സ്‌കൂൾ ആകുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളും പിടിഎയുമാണെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞിരുന്നു. ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയില്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. യൂണിഫോം എന്തുവേണമെന്നത് ഓരോ വിദ്യാലയത്തിനും തീരുമാനിക്കാം. സര്‍ക്കാര്‍ പൊതുനിര്‍ദേശം നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിരവധി ചര്‍ച്ചകളും വിവാദങ്ങളും രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.