സംസ്ഥാനത്തെ ഗവർണർക്ക് നീതി ഇല്ല എങ്കിൽ ഏത് പൗരനാണ് നിതി ലഭിക്കുക: കെ സുരേന്ദ്രൻ

single-img
24 August 2022

സംസ്ഥാന സർക്കാർ ഭേദഗതിയിലൂടെ ലോകായുക്തയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ നടത്തുന്ന ഈ നീക്കം ജനാധിപത്യത്തിന് ഭീഷണിയാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രളയ ഫണ്ട് തട്ടിപ്പിൽ അന്വേഷണം മുന്നിൽ കണ്ടാണ് സർക്കാരിന്റെ നടപടി. ചട്ടങ്ങൾ ലംഘിച്ചാണ് സർവകലാശാല നിയമനങ്ങൾ. ഇത് കണ്ടെത്തിയതോടെയാണ് ഗവർണർക്കെതിരെ ആക്രോശിക്കുന്നത്. കണ്ണൂർ സർവകലാശാലാ വിസിക്കെതിരെ അന്വേഷണമില്ലാത്ത നടപടി മര്യാദകേടാണെന്നും സുരേന്ദ്രൻ പറയുന്നു.

സംസ്ഥാനത്തെ ഗവർണർക്ക് നീതിഇല്ലെങ്കിൽ പിന്നെ ഏത് പൗരനാണ് നിതി ലഭിക്കുക. ഗവർണറെ വകവരുത്താൻ നീക്കമുണ്ടായി ട്ടും സർക്കാർ അന്വേഷണമില്ല. ഭയം ഇല്ല എങ്കിൽപ്പിന്നെ എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്. ഗവർണർക്കെതിരെ ആക്ഷേപവുമായി സിപിഐഎം ഇറങ്ങിയിട്ടുണ്ട്. അദ്ദേഹം ഉന്നയിച്ച കാര്യങ്ങളിൽ മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ കെ ടി ജലീൽ നടത്തിയ രാജ്യദ്രോഹ പരാമർശത്തിൽ സർക്കാർ നടപടി എടുത്തില്ല.കോടതി ആവശ്യപ്പെട്ടിട്ടുപോലും ചോദ്യം ചെയ്യാനോ കേസെടുക്കാനോ തയാറാവുന്നില്ല. തങ്ങൾക്ക് ഇനി ജലീലിനെതിരെ സമരം ശക്തിപ്പെടുത്തേണ്ടിവരുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.