ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുത്; മുന്നറിയിപ്പുമായി എം.വി.ജയരാജൻ

single-img
22 August 2022

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുന്നറിയിപ്പുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി. ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. സർവകലാശാലകളുടെ ചാൻസിലർ പദവിയിൽ ഇനി ഗവർണർക്ക് തുടരാൻ അർഹതയില്ല. ഗവർണർ സർവകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വൈസ് ചാൻസലർ ക്രിമിനൽ ആണെന്ന് ഗവർണർ പറയുന്നു. ഓടു പൊളിച്ചല്ല വൈസ് ചാൻസിലർ യൂണിവേഴ്സിറ്റിയിൽ വന്നതെന്നും എം വി ജയരാജൻ പറഞ്ഞു. അതേപോലെ തന്നെ പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണറെ ചോദ്യം ചെയ്ത് വിസി കോടതിയിൽ പോകേണ്ടതില്ല. രണ്ടാം സ്ഥാനക്കാരൻ ജോസഫ് സ്കറിയയുടെ ഹർജിയിൽ വിസി നിലപാട് അറിയിച്ചാൽ മതിയെന്നും എം.വി.ജയരാജൻ വ്യക്തമാക്കി.