മട്ടന്നൂരിൽ വിജയിച്ച എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 580; എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്ന പ്രചാരണം തോല്‍വിയിലുള്ള ജാള്യത മറയ്ക്കാൻ: കെ കെ ശൈലജ

single-img
22 August 2022

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ആറാം തവണയും തുടര്‍ച്ചയായി എല്‍ഡിഎഫ് ജയിച്ചെങ്കിലും തോല്‍വിയുടെ ജാള്യത മറച്ചുവെക്കാന്‍ യുഡിഎഫ് വ്യാജപ്രചാരണം നടത്തുകയാണെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ.

താന്‍ വോട്ട് ചെയ്ത തന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റെന്നാണ് പ്രചാരണം. എന്നാല്‍ ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രജത 661 വോട്ടു നേടി വിജയിച്ചതായി കെ കെ ശൈലജ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത് എൽഡിഎഫിന്റെ ഭൂരിപക്ഷം 580. എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.- ശൈലജ എഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങി. ഞാൻ വോട്ട് ചെയ്ത എൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നാണ് പ്രചാരണം.

എൻ്റെ വാർഡ് ഇടവേലിക്കൽ ആണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത് എൽഡിഎഫിന്റെ ഭൂരിപക്ഷം 580.

എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.