മികച്ചവരെ അല്ല അവർക്ക് അറിയാവുന്ന ആളുകളെയാണ് ഹൈക്കോടതി കൊളീജിയം ജഡ്ജിമാരായി നിയമിക്കുന്നത്; സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്

single-img
15 August 2022

മികച്ചവരെ അല്ല അവർക്ക് അറിയാവുന്ന ആളുകളെയാണ് ഹൈക്കോടതി കൊളീജിയം ജഡ്ജിമാരായി നിയമിക്കുന്നത് എന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ്. തിങ്കളാഴ്ച സുപ്രീം കോടതി വളപ്പിൽ നടന്ന 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസംഗിക്കവേയാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെ ഹൈക്കോടതി കൊളീജിയം പരിഗണിക്കുന്നില്ലെന്ന വിമർശനവുമായി രംഗത്ത് വന്നത്.

ജഡ്ജിമാരുടെ നിയമനത്തിലെ കൊളീജിയം സമ്പ്രദായത്തെ പിന്തുണക്കുന്ന ആളാണ് തൻ എങ്കിലും, ഇപ്പോൾ അത് പ്രവർത്തിച്ച രീതിയിൽ നിരാശനാണെന്ന് സിംഗ് പറഞ്ഞു. ‘മികച്ച പേരുകൾ കണ്ടെത്തുന്നതിന്’ പകരം ‘അറിയുന്നവരെ’ നിയമിക്കുക എന്നതാണ് കൊളീജിയത്തിന്റെ പ്രവണത എന്ന് വികാസ് സിംഗ് പറഞ്ഞു. ഇത് പ്രത്യേകിച്ച് ഹൈക്കോടതികളിൽ ആണ് കൂടുതൽ എന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

മികച്ച ഉദ്യോഗാർത്ഥികൾക്ക് ജഡ്ജിമാരാകാൻ താൽപ്പര്യമില്ലെങ്കിൽ, അവരെ ജഡ്ജിമാരാക്കാൻ കൊളീജിയം അംഗങ്ങൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാരണം ജഡ്ജിമാരുടെ നിലവാരം കുറഞ്ഞാൽ, നീതിന്യായ വ്യവസ്ഥക്ക് അത് വലിയ തിരിച്ചടി ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു.