ലോ​കാ​യു​ക്ത ഓർഡിനൻസ് ഇ​ട​തു​മു​ന്ന​ണി ച​ര്‍​ച്ച ചെയ്യും: കാ​നം ​ജേ​ന്ദ്ര​ന്‍

single-img
15 August 2022

ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സ് സം​ബ​ന്ധി​ച്ച് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. നേരത്തെ ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​രം ക​വ​രു​ന്ന ഓ​ര്‍​ഡി​ന​ന്‍​സി​നെ സി​പി​ഐ എതിർത്തിരുന്നു. എന്നാൽ ഗവർണർ ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ചോടെ നിയമസഭ വിളിച്ചു നിയമമായി പാസാക്കാൻ ആണ് സർക്കാർ തീരുമാനം. ഇതോടെയാണ് വീണ്ടും വീണ്ടും സി പി ഐയുടെ എതിർപ്പ് ചർച്ചയാത്തത്.

നി​യ​മ​സ​ഭ ചേ​രു​ന്ന​തി​നു​മു​മ്പ് സി പി ഐയുമായി ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്ത് ധാ​ര​ണ​യി​ലെ​ത്താ​നാ​ണ് സി പി എം ശ്രമം. ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഭേ​ദ​ഗ​തി നി​ര്‍​ദേ​ശി​ക്കാ​നാ​ണ് സി​പി​ഐ നി​ല​വി​ല്‍ ആ​ലോ​ചി​ക്കു​ന്ന​ത്. പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഴി​മ​തി ചെ​യ്ത​താ​യി തെ​ളി​ഞ്ഞാ​ല്‍ അ​വ​രെ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കം ചെ​യ്യു​ന്ന ലോ​കാ​യു​ക്ത​യു​ടെ 14-ാം വ​കു​പ്പ് എ​ടു​ത്ത് ക​ള​യു​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡി​ന​ന്‍​സ്.

ലോ​കാ​യു​ക്ത​യു​ടെ തീ​ര്‍​പ്പ് പ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു അ​ധി​കാ​രം ന​ല്‍​കു​ന്ന​താ​ണ് ഓ​ര്‍​ഡി​ന​ന്‍​സി​ലെ വ്യ​വ​സ്ഥ. എ​ന്നാ​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​യ​മ​നാ​ധി​കാ​രി ലോ​കാ​യു​ക്ത വി​ധി​ക്കെ​തി​രെ​യു​ള്ള അ​പ്പീ​ല്‍ കേ​ള്‍​ക്കു​ക എ​ന്ന ഭേ​ദ​ഗ​തി​ക്ക് പ​ക​രം സ്വ​ത​ന്ത്ര​മാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യെ ഇ​തി​നാ​യി നി​യോ​ഗി​ക്കാ​നാ​ണ് സി​പി​ഐ നി​ര്‍​ദേ​ശം.