ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു ചൈനീസ് ചാര കപ്പലിന് ലങ്കാ തുറമുഖത്ത് ഡോക്ക് ചെയ്യാൻ അനുമതി നൽകി

single-img
13 August 2022

ഇന്ത്യയുടെ ആശങ്കകൾക്കിടയിലും വിവാദമായ ചൈനീസ് ചാരക്കപ്പലിനു ഹമ്പന്‍ടോട്ട തുറമുഖത്ത് ഡോക്ക് ചെയ്യാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകി.

ഓഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിന് ഹമ്പൻടോട്ടയിൽ ഡോക്ക് ചെയ്യാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ശ്രീലങ്കയുടെ ഹാർബർ മാസ്റ്റർ നിർമൽ പി സിൽവ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.

യുവാൻ വാങ് 5 ഓഗസ്റ്റ് 11 ന് ശ്രീലങ്കയിലെ ചൈനയുടെ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്തേണ്ടതായിരുന്നു. എന്നാൽ ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സന്ദർശനം അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കാൻ കൊളംബോ ബീജിംഗിനോട് ആവശ്യപ്പെടുകയായിരുന്നു.

പ്രസിഡന്റ് റനിൽ വിക്രമസിംഗെയോട് തന്നെ ഇന്ത്യ ആശങ്ക ഉന്നയിച്ചിരുന്നെങ്കിലും, എന്തുകൊണ്ടാണ് കപ്പൽ ഡോക്ക് ചെയ്യാൻ അനുവദിക്കാത്തത് എന്നതിനെക്കുറിച്ച് തൃപ്തികരമായ പ്രതികരണം നൽകുന്നതിൽ രാജ്യം പരാജയപ്പെട്ടതായി ശ്രീലങ്കൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ചാരക്കപ്പല്‍ തുറമുഖത്തില്‍ പ്രവേശിക്കുന്നതില്‍ ലങ്കയിലെ യു എസ് അംബാസിഡര്‍ ജൂലി ചംഗും പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ എതിര്‍പ്പറിയിച്ചിരുന്നു.