അർജുൻ ടെണ്ടുൽക്കർ മുംബൈ വിടുന്നു; ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി കളിക്കും

single-img
11 August 2022

അർജുൻ ടെണ്ടുൽക്കർ മുംബൈ വിടുന്നു. ഇനി ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സച്ചിന്റെ മകനായ ഈ ഇടങ്കയ്യൻ പേസർ 2020/21 സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഇതുവരെ 2 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ.

ലീഗ് ഘട്ടത്തിൽ മുംബൈയുടെ രഞ്ജി ട്രോഫി ടീമിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല . ഒരു മാധ്യമവുമായി സംസാരിച്ച സച്ചിൻ ടെണ്ടുൽക്കർ വാർത്ത സ്ഥിരീകരിച്ച് പറഞ്ഞത് ഇങ്ങിനെയാണ്‌; “അർജുന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ ഗ്രൗണ്ടിൽ പരമാവധി കളിക്കാൻ സമയം ലഭിക്കുന്നത് അയാളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഈ മാറ്റം അർജുന്റെ കൂടുതൽ മത്സര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തന്റെ ക്രിക്കറ്റ് കരിയറിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്”.

അതേസമയം, “ഞങ്ങൾക്ക് ഒരു ഇടങ്കയ്യൻ പേസറെ ആവശ്യമുണ്ട്, അർജുൻ താൽപ്പര്യം പ്രകടിപ്പിച്ചു. ഞങ്ങൾ സാധാരണയായി പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നു, ഞങ്ങളുടെ ടീമിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമാണെങ്കിൽ അവനെ തിരഞ്ഞെടുക്കും.”- എന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൂരജ് ലോട്ടിൽക്കർപറഞ്ഞു.