കോമണ്‍വെല്‍ത്ത് ഗെയിംസ്: ബാഡ്മിന്റണില്‍ പി വി സിന്ധുവിന് സ്വര്‍ണം; മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക്

single-img
8 August 2022

ഇന്ന് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റന്റെ ഫൈനലിൽ കനേഡിയന്‍ താരമായ മിഷേല്‍ ലിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധുവിന് സ്വർണ്ണ നേട്ടം. തുടർച്ചയായി അലട്ടിയ പരിക്കിനെ അതിജീവിച്ചായിരുന്നു സിന്ധു മത്സരിച്ചത്. നേരത്തെ 2014ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധു വെങ്കലം നേടിയിരുന്നു.

പിന്നീട് 2018ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ സിന്ധു ഇപ്പോള്‍ സ്വർണ്ണവും കരിയറിൽ തന്റെ പേരിലാക്കി. അതേസമയം,സിന്ധു ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. സിന്ധുവിലൂടെ ഗെയിംസിൽ 19-ാം സ്വര്‍ണമാണ് ഇന്ത്യ നേടിയിരിക്കുന്നത്.