സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ഇന്‍സ്റ്റഗ്രാം ഐഡി പാസ്‌വേഡ് കൈക്കലാക്കി; ടിക്ടോക് താരം വിനീതിനെതിരെ പരാതിയുമായി വീട്ടമ്മ

single-img
8 August 2022

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ടിക്ടോക് താരം വിനീതിനെതിരെ പുതിയ പരാതി. വീട്ടമ്മ നൽകിയ പരാതിയിൽ തന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും. ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡി പാസ്വേര്‍ഡുകള്‍ കൈക്കലാക്കിയെന്നും പറഞ്ഞിരിക്കുന്നു. പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയാ റീലിസിലൂടെ താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ എത്തുകയാണ്. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനീത് പിന്നീട് വിവാഹിതയായ തന്നെ ഇതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിയിൽ പറയുന്നു.

വിനീതിന്റെ ഈ സ്വഭാവത്താൽ അവഗണിച്ചപ്പോൾ അയാൾ യുവതിയുടെ സാമൂഹ്യമാധ്യമ അക്കൌണ്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും യുവതിയുടെ സമ്മതം ഇല്ലാതെ അവയില്‍ പോസ്റ്റുകളും, സ്റ്റോറികളും ഇടുകയും ചെയ്തു.