ബിജെപി പ്രതിഷേധവുമായി എത്തുംമുൻപേ റോഡിലെ കുഴിയടച്ച് ഡിവൈഎഫ്‌ഐ; ഒടുവിൽ പൂക്കളം ഇട്ട് മടങ്ങി ബിജെപി പ്രവര്‍ത്തകര്‍

single-img
8 August 2022

തകർന്ന റോഡിലെ കുഴിയടക്കാന്‍ പാതാളത്തില്‍ നിന്നും മാവേലിയെത്തുന്നുവെന്ന് പ്രഖ്യാപിച്ച് പ്രതീകാത്മക മാവേലിയുമായി ഇടുക്കി മൂലമറ്റം റോഡിലേക്ക് ബിജെപി പ്രവർത്തകർ സമരവുമായി എത്തുന്നതിന് തൊട്ട് മുമ്പ് കുഴിയടച്ച് ഡിവൈഎഫ്‌ഐ. മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശം വലിയ കുഴിയുണ്ടായിട്ട് കുറച്ചു വർഷങ്ങളായിരുന്നു. ജൂലൈ മാസം പൊതുമരാമത്ത് താത്ക്കാലികമായി കുഴി അടച്ചെങ്കിലും വീണ്ടും കുഴി രൂപപ്പെട്ടു.

എന്തായാലും ഇപ്പോൾ ബിജെപി പ്രവർത്തകർ വന്നപ്പോഴേക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുഴി അടച്ചിരുന്നു. മണല്‍ നിറച്ച ചാക്കിട്ടാണ് പ്രവര്‍ത്തകര്‍ കുഴിയടച്ചത്. എന്തായാലും വന്നതല്ലേ, യാത്ര വെറുതെയാവണ്ടല്ലോയെന്ന് കരുതി ചാക്കിന് മുകളില്‍ മാവേലിയെ ഇരുത്തി അടച്ച കുഴിക്ക് ചുറ്റും പൂക്കളമിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്.