പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ പൊലീസ് കേസ്

single-img
7 August 2022

ഭോപ്പാല്‍: പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു.

പീഡനത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.

ആഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അതേസമയം പ്രതിയെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദീന്‍ദയാല്‍ നഗറിന് സമീപത്തെ വീട്ടിലെ സിസി ടിവിയിലാണ് യുവാവ് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് രവി ഭദോറിയ പറഞ്ഞു.

ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവിനെതിരെ കേസ് എടുക്കണമെന്നാരോപിച്ച്‌ ഒരുവിഭാഗം ആളുകള്‍ രംഗത്തിറങ്ങിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗോ സംരക്ഷണ സേന പ്രവര്‍ത്തകനായ നിര്‍പത് സിങ്ങ് തോമര്‍ പൊലീസില്‍ പരാതില്‍ നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.