വീ​ണ ജോ​ര്‍​ജി​നെ​തി​രെ സി​പി​ഐ

single-img
7 August 2022

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ സമ്മേളനം. ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​ക്ക് ചേ​രു​ന്ന​ത​ല്ല മ​ന്ത്രി വീ​ണ ജോ​ര്‍​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പെ​രു​മാ​റ്റ​വു​മെ​ന്നാ​ണ് സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിച്ചത്. ആ​രോ​ഗ്യ​വ​കു​പ്പി​നെ നി​യ​ന്ത്രി​ക്കാ​ൻ മ​ന്ത്രി​ക്ക് ക​ഴി​യു​ന്നി​ല്ല. മു​ൻ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ കാ​ല​ത്തെ ന​ല്ല പേ​രും പ്ര​വ‍​ര്‍​ത്ത​ന​ങ്ങ​ളി​ലെ മി​ക​വും ര​ണ്ടാം ഇ​ട​ത് സ‍​ര്‍​ക്കാ​രി​ൽ വീ​ണ ജോ​ർ​ജ് ഇ​ല്ലാ​താ​ക്കി എന്നും പ്രതിനിധികൾ പറഞ്ഞു.

അതേസമയം തിരുവല്ല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റിയ വിഷയത്തിൽ കെജിഎംഒഎ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രംഗത്ത് വന്നു. ആശുപത്രി സൂപ്രണ്ടിനെതിരെ ഉണ്ടായത് വ്യക്തിഹത്യയാണെന്നും സ്ഥലം മാറ്റിയ നടപടിക്കെതിരെ തിങ്കളാഴ്ച തിരുവല്ലയിൽ കരിദിനം ആചരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

ഇന്നലെ രാവിലെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനം നടത്തിയിരുന്നു. വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടായി സ്ഥലം മാറ്റിയിരുന്നു. മന്ത്രി എത്തുമ്പോൾ 4 ഒപികളിൽ രണ്ടെണ്ണത്തിൽ ഡോക്ടർമാരില്ലായിരുന്നു. ഹാജർ ബുക്കിൽ ഒപ്പിട്ട ഡോക്ടർമാരിൽ പകുതി പേർ പോലും ആശുപത്രിയിലുണ്ടായിരുന്നില്ല