പാമ്ബുകടിയേറ്റ് മരിച്ച സഹോദരന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയ യുവാവും പാമ്ബ് കടിയേറ്റ് മരിച്ചു

single-img
5 August 2022

ലക്നൗ: പാമ്ബുകടിയേറ്റ് മരിച്ച സഹോദരന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയ യുവാവും പാമ്ബ് കടിയേറ്റ് മരിച്ചു.

ഗോവിന്ദ് മിശ്ര (22), സഹോദരന്‍ അരവിന്ദ് മിശ്ര (38) എന്നിവരാണ് മരിച്ചത്. ബന്ധുവായ ചന്ദ്രശേഖര്‍ പാണ്ഡെയ്ക്കും (22) പാമ്ബ് കടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്.

ചൊവ്വാഴ്ചയാണ് അരവിന്ദ് പാമ്ബ് കടിയേറ്റ് മരിച്ചത്. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലുധിയാനയില്‍ നിന്ന് യുപിയിലേക്ക് പോയതായിരുന്നു ഗോവിന്ദും ചന്ദ്രശേഖര്‍ പാണ്ഡെയും. ബുധനാഴ്ച ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങിയെത്തി, ഉറങ്ങുമ്ബോഴാണ് ഗോവിന്ദിനെ പാമ്ബ് കടിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാമ്ബ് കടിയേറ്റ ചന്ദ്രശേഖര്‍ പാണ്ഡെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ രാധാ രമണ്‍ സിംഗ് പറഞ്ഞു. അതേസമയം, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സ്ഥലം എം എല്‍ എ കൈലാഷ് നാഥ് ശുക്ല അധികൃതര്‍ക്ക് നിര്‍ദേശം