കിഫ്ബിയിലേക്ക് വിദേശ പണം; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

single-img
3 August 2022

കിഫ്ബിയിലെ പണം ഇടപാടുമായി ബന്ധപ്പെട്ട് മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടിസ്. കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ 11ന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനാണ് നിർദേശം.

ഇത്തരത്തിൽ വിദേശ പണം സ്വീകരിച്ചതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നത്. സമാന വിഷയത്തിൽ നേരത്തേ ഇഡി നോട്ടിസ് നൽകിയിരുന്നുവെങ്കിലും തോമസ് ഐസക് ഹാജരായിരുന്നില്ല. അതിനു ശേഷം കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയാവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

കേന്ദ്രസർക്കാറിനായി ഇഡിയുടെ സ്വേച്ഛാപരമായ അധികാരത്തെ രാഷ്ട്രീയവൈരം തീർക്കുന്നതിനു മോഡി-ഷാ കൂട്ടുകെട്ട് വ്യാപകമായി ഉപയോഗിക്കുവാൻ പോവുകയാണെന്നും തോമസ് ഐസക് വിമർശിച്ചിരുന്നു.