ചന്ദ്രശേഖർ ആസാദിന്റെ പ്രതിമ അജ്ഞാതർ തകർത്തു; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്

single-img
3 August 2022

മധ്യപ്രദേശിലുള്ള ജാബുവ ജില്ലയിൽ സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖർ ആസാദിന്റെ പ്രതിമ അജ്ഞാതർ തിങ്കളാഴ്ചരാത്രി തകർത്തു.ജില്ലയിലെ തണ്ട്‌ല ടൗണിലെ പ്രതിമയാണ് അജ്ഞാതർ നശിപ്പിച്ചത്.നെെറ്റ് പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് പ്രതിമ തകർന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിലൂടെ കുറ്റവാളികളെ തിരിച്ചറിയാൻ കഴിയുമെന്ന് ലോക്കൽ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് കൗശല്യ ചൗഹാൻ പറഞ്ഞു.അക്രമികൾ തകർത്ത പ്രതിമയുടെ ഏതാനും കേടുപാടുകൾ നീക്കിയതായി തണ്ട്ല നഗർ പരിഷത്ത് ചീഫ് മുനിസിപ്പൽ ഓഫീസർ ഭരത് സിംഗ് ടാങ്ക് അറിയിച്ചിട്ടുണ്ട് . അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് സ്ഥലത്തെ പ്രാദേശിക ബിജെപി, കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.