കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് ജൂഡോയിലും ഭാരോദ്വഹനത്തിലും മെഡൽ

single-img
2 August 2022

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഇന്നലെ മൂന്ന് മെഡലുകൾ കൂടി സ്വന്തമാക്കി. ജൂഡോയിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യക്ക് രണ്ടാം മെഡൽ വിജയ് കുമാർ യാദവാണ് നേടിയത്. നേരത്തെ സുശീലാ ദേവി ഒരു മെഡൽ സ്വന്തമാക്കിയിരുന്നു. പുരുഷന്മാരുടെ 60 കിലോ ഗ്രാം വിഭാഗത്തിൽ വെങ്കല മെഡലാണ് ഇന്നലെ നേടിയത്.

ഹർജീന്ദർ കൗർ ഭാരോദ്വഹനത്തിൽ മെഡൽ സ്വന്തമാക്കി. ഇതിനോടകം തന്നേ ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ ടീമുകൾ ഇന്ത്യയ്ക്ക് മെഡലുകൾ ഉറപ്പിച്ചപ്പോൾ ഇന്ത്യൻ ലോൺ ബൗൾസ് ടീം തങ്ങളുടെ ആദ്യ ഫൈനലിൽ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ചു.

വനിതകളുടെ 48 കിലോഗ്രാം ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മൈക്കല വിറ്റ്ബൂയിയോട് പൊരുതി തോറ്റതോടെയാണ് സുശീലക്ക് വെള്ളി മെഡൽ ലഭിച്ചത്. മത്സരം സമനിലയിലായെങ്കിലും ത്രോഡൗൺ നിർവ്വഹിക്കാൻ വിറ്റ്ബൂയിക്ക് കഴിഞ്ഞതിനെ തുടർന്നാണ് സുശീല രണ്ടാം സ്ഥാനത്തേയ്ക്ക് എത്തിയത്.