എകെജി സെന്‍റർ ആക്രമണം; ഒരു വര്‍ഷം കഴിഞ്ഞാലും പ്രതികളെ പിടിക്കാനാകില്ല: ചെന്നിത്തല


തിരുവനന്തപുരം: ഒരു വര്‍ഷം കഴിഞ്ഞാലും എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതികളെ പിടികൂടാനാകില്ലെന്ന് രമേശ് ചെന്നിത്തല. ആക്രമണം നടത്തിയത് സിപിമ്മുകാര്‍ ആയതുകൊണ്ടാണ് പ്രതികളെ കണ്ടെത്താനാകാത്തതെന്നും, കേസ് എഴുതിതള്ളേണ്ടിവരുമെന്നു ചെന്നിത്തല പറഞ്ഞു.
ജൂൺ 30ന് രാത്രി 11.45ഓടെയാണ് സ്കൂട്ടറിൽ എത്തിയ അജ്ഞാതൻ എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. പൊലീസ് കാവലിലുള്ള കെട്ടടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചായിരുന്നു സ്ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഉടനെ ലഭിച്ചെങ്കിലും പ്രതിയെ മാത്രം പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഇതിനോടകം പൊലീസ് അമ്പതോളം സി സി ടി വി ദൃശ്യങ്ങളും ആയിരത്തോളം ഫോൺ രേഖകളും പരിശോധിച്ചു കഴിഞ്ഞു. അതേസമയം, പടക്കമേറ് പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് എസ്.പി. എസ്.മധുസൂദനനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.