ടീമില്‍ വിരാട് കോലിയുടെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല: റോബിൻ ഉത്തപ്പ

single-img
26 July 2022

ഇന്ത്യന്‍ ടീമിൽ വിരാട് കോലിയുടെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന് സൂപ്പർ ലീഗിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം റോബിന്‍ ഉത്തപ്പ. ടീമിലുള്ള സ്ഥാനത്തെ കുറിച്ചോ അദ്ദേഹം എടുക്കുന്ന ഇടവേളകളെ കുറിച്ചോ സംസാരിക്കുന്നത് ശരിയല്ലെന്ന് ഉത്തപ്പ പറഞ്ഞു.

നേരത്തെ ഒന്നിനുപുറകെ ഒന്നായി സെഞ്ച്വറി തികച്ചപ്പോള്‍ എങ്ങനെ കളിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തന്റെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ കഴിഞ്ഞാല്‍ താരത്തിന് മികച്ച ഫോമിലേക്ക് എത്താനാകുമെന്നും ഉത്തപ്പ അഭിപ്രായപ്പെടുന്നു.

കരിയറിൽ അദ്ദേഹം ഇനിയും 30-35 അന്താരാഷ്ട്ര സെഞ്ച്വറികള്‍ കൂടി നേടും. ഇന്ത്യൻ ടീമിനായി മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കോഹ്ലിയുടെ കഴിവ് സംശയാതീതമാണെന്നും ഷെയര്‍ചാറ്റിന്റെ ഓഡിയോ ചാറ്റ്‌റൂം സെഷനില്‍ സംസാരിക്കവെ റോബിന്‍ ഉത്തപ്പ പറഞ്ഞു.