പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം; ടി എൻ പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ നാല് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ

single-img
25 July 2022

വിലക്കയറ്റം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർലമെന്റിൽ പ്രതിഷേധിച്ചതിന് ടി എൻ പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ നാല് കോൺഗ്രസ് എം പിമാരെ സസ്‌പെൻഡ് ചെയ്തു. മാണിക്യം ടാഗോര്‍, ജ്യോതി മണി എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട മറ്റ് എം പിമാര്‍.

ഇപ്പോൾ നടക്കുന്ന സഭയുടെ കാലയളവ് വരെ സസ്‌പെൻഷൻ തുടരും.കൈകളിൽ പ്ലക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധം കനത്തതോടെയായിരുന്നു സ്പീക്കർ ഓം ബിർല കർശനമായ നടപടി സ്വീകരിച്ചത്. നിലവിൽ സഭാ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഒരു വിഷയത്തിലും പ്ലക്കാർഡ് ഉയർത്തിയുള്ള പ്രതിഷേധം പാടില്ലെന്ന് രണ്ടു മണിക്ക് ലോക്‌സഭ ആരംഭിച്ചപ്പോൾ തന്നെ സ്പീക്കർ വ്യക്തമാക്കിയിരുന്നു.പക്ഷെ ഉച്ചയ്ക്ക് ശേഷം സമ്മേളനം ആരംഭിച്ചതോടെ പ്രതിപക്ഷ എം.പിമാർ വിലക്ക് ലംഘിച്ച് പ്ലക്കാർഡുകളുമായി എത്തുകയായിരുന്നു.