സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവം; എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണം: പ്രധാനമന്ത്രി

single-img
22 July 2022

സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവം പ്രമാണിച്ചു എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ആഗസ്ത് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം. ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഈ വർഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘ഹർ ഘർ തിരംഗ’ എന്ന ആശയത്തെ നമുക്ക് കൂടുതൽ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിലായി നിങ്ങളുടെ വീടുകളിൽ ത്രിവർണ്ണപതാക ഉയർത്തുക. ദേശീയപതാകയുമായുള്ള ബന്ധത്തെ കൂടുതൽ ആഴമുള്ളതാക്കാൻ ഇത് സഹായിക്കുമെന്നും’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു