കോലിയുടെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ ഞാൻകളിച്ചിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നു: ശ്രീശാന്ത്

single-img
19 July 2022

കോലിയുടെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ താന്‍ ടീമിനായി കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നുവെന്ന് വെറ്ററൻ താരം ശ്രീശാന്ത്. മലയാളികളായ സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി എന്നിവര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ടെന്നും ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.

ഷെയര്‍ചാറ്റ് ഓഡിയോ ചാറ്റ്‌റൂമിലെ ക്രിക്ക് ചാറ്റ് പുതിയ സീസണിലായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. 2011ലെ ലോകകപ്പ് ഓര്‍മ്മകളും ശ്രീശാന്ത് ഇവിടെ പങ്കുവെച്ചു. ആവർഷം ലോകകപ്പ് വിജയിച്ച ശേഷം വികാരഭരിതാനയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം നിന്നത് മറക്കാനാകാത്ത അനുഭവമായിരുന്നു.

അന്ന് ടീമാകെ സച്ചിന് വേണ്ടിയാണ് ലോകകപ്പ് വിജയിച്ചതെന്നും ശ്രീശാന്ത് വ്യക്തമാക്കി. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ യോര്‍ക്കറുകള്‍ കൃത്യമായി എറിയാന്‍ കോച്ച് ടെന്നീസ് പന്തുകള്‍ ഉപയോഗിച്ചാണ് പരിശീലിപ്പിച്ചതെന്ന് ശ്രീശാന്ത് പറഞ്ഞു. അവസാന മാര്‍ച്ചിലാണ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.