രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീണ നന്ദകുമാറിന്റെ അഭിമുഖം

single-img
17 July 2022

വിരലിലെണ്ണാവുന്ന സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നന്ദകുമാര്‍. മലയാളത്തിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വീണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.മദ്യപാനവുമായി ബന്ധപ്പെട്ട താരം തുറന്നു പറയുന്നത്.

താന്‍ സാധാരണയായി സൈലന്റ് ആയിട്ടുള്ള ഒരു വ്യക്തിയാണെന്നും അധികം സംസാരിക്കാറില്ല എന്ന് പലരും പറയാറുണ്ട് എന്നും അവര്‍ക്കുള്ള മറുപടിയാണ് എന്ന നിലയിലും ആണ് താരം ചില കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞത്. ഈ അഭിമുഖത്തിൽ രണ്ടെണ്ണം അടിച്ചാല്‍ താൻ നന്നായി സംസാരിക്കും എന്നാണ് വീണ പറയുന്നത്.

സോഷ്യൽ മീഡിയയിൽ ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ തലമുറയിലെ മിക്ക കുട്ടികളും ബിയര്‍ കഴിക്കുന്നവരാണ് എന്നും അത് തുറന്നു പറയുന്നതില്‍ ഒരു കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് താരം പറയുന്നത്.

മദ്യപിക്കുക എന്നത് മറ്റൊരാളെ ദ്രോഹിക്കുന്ന കാര്യം ഒന്നും അല്ലല്ലോ ഇത് എന്നാണ് താരം ചോദിക്കുന്നത്. മാത്രമല്ല, അതെല്ലാം ഓരോരുത്തരുടെ സ്വകാര്യമായ ഇഷ്ടങ്ങളാണെന്നും വീണ പറയുന്നു.