കെ കെ രമ വടകരയിൽ ജയിച്ചത് ജനതാദൾ മത്സരിച്ചത് കൊണ്ട്: എം എം മണി

single-img
17 July 2022

കോഴിക്കോട് മഹാഭൂരിപക്ഷം സീറ്റുകളിലും സിപിഎം ജയിച്ചിട്ടും വടകരയിൽ തോറ്റത് ജനതാദൾ മത്സരിച്ചത് കൊണ്ടാണെന്ന് എം എം മണി. കോഴിക്കോട് മഹാഭൂരിപക്ഷം സീറ്റുകളിലും സിപിഎം ജയിച്ചു കയറി. ജനതാദളിന് കൊടുത്തതുകൊണ്ട് മാത്രമാണ് കെ കെ രമ ജയിച്ചത്. അല്ലെങ്കിൽ അതും സിപിഎം ജയിച്ചേനെ എന്നായിരുന്നു എംഎം മണിയുടെ പ്രസ്താവന.

എന്നാൽ എം എം മാണിയുടെ ഈ പ്രസ്താവനക്കെതിരെ ജനതാദളിൽ അമർഷം പുകയുകയാണ്. എംഎം മണിയുടെ ഇത്തരം പ്രസ്താവനകൾ സിപിഎം നേതൃത്വം തിരുത്താൻ തയ്യാറാകണം എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ പറഞ്ഞു

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ, ജില്ലാ സെക്രട്ടറിക്കോ ഇത്തരം ഒരു അഭിപ്രായം ഇല്ല. അവരാരും അങ്ങനെ പറഞ്ഞിട്ടുമില്ല. മാത്രമല്ല ഇലക്ഷൻ സമയത്ത് ഞങ്ങളുടെ പ്രവർത്തനത്തിൽ വീഴ്ച ഉണ്ടായി എന്നും ഒരു വിലയിരുത്തൽ എൽ ഡി എഫിന് ഇല്ല. അതുകൊണ്ടുതന്നെ എംഎം മണി പറഞ്ഞത് സിപിഎമ്മിന്റെ അഭിപ്രായമായി ജനതാദൾ കണക്കാക്കുന്നില്ല. മാത്രമല്ല എൽ ഡി എഫ് ആശയപരമായി മത്സരിക്കാൻ ശക്തിയുള്ള ഒരു സംവിധാനമാണ്. ഈ സർക്കാരിന്റെ നേട്ടങ്ങളും, പ്രവർത്തനവും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ വ്യക്തിപരമായ ഒരു ആക്രമണത്തിലേക്ക് പോകേണ്ട സാഹചര്യം ഇല്ല എന്നും സലീം മടവൂര്‍ പറഞ്ഞു.