പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിന് വിലക്കേർപ്പെടുത്തി

single-img
16 July 2022

പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിന് വിലക്കേർപ്പെടുത്തി. രാജ്യ സഭ സെക്രട്ടറിയേറ്റാണ് വിലക്കേർപ്പെടുത്തിയത്. ലോകസഭക്കും ഈ വിലക്ക് ബാധകമായിരിക്കും. പ്ലക്കാർഡുകൾക്കു പുറമെ ലഘുലേഖ വിതരണം പാടില്ലെന്നും ഉത്തരവിൽ പറയുന്നു. തുടർച്ചെയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം.

ചോദ്യാവലി വിതരണത്തിനും വിലക്കേർപ്പടുത്തിയിട്ടുണ്ട്. അച്ചടിച്ചവയുടെ വിതണത്തിന് മുൻകൂർ അനുമതി വേണമെന്നാണ് പുതിയ നിർദ്ദേശം. നേരത്തെ പാർലമെന്റിൽ അറുപതിലേറെ വാക്കുകളും പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയിരുന്നു.

എന്നാൽ മാർഗനിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് എം പി മാർ പ്രതികരിച്ചു. വിലക്ക് മറികടന്ന് പ്രതിഷേധം തുടരുമെന്നും എംപിമാർ വ്യക്തമാക്കി. വിലക്കുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് എം പി മാരുടെ തീരുമാനം.