എം എം മണി ശ്രമിച്ചത് ചന്ദ്രശേഖരന്‍ കൊലയില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും പങ്കില്ലെന്ന് വ്യക്തമാക്കാൻ: കോടിയേരി ബാലകൃഷ്ണൻ

single-img
15 July 2022

എംഎം മണി നിയമസഭയിൽ നടത്തിയ പ്രസംഗത്തില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ലെന്ന് സ്പീക്കര്‍ പറഞ്ഞിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . നിയമസഭയ്ക്കുള്ളില്‍ നടന്ന സംഭവമായത് കൊണ്ട് സ്പീക്കറാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നു പറഞ്ഞ അദ്ദേഹം, പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല എന്നും ഇന്ന് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ടിപി ചന്ദ്രശേഖരന്‍ കൊലയില്‍ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും പങ്കില്ലെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ കാര്യം വ്യക്തമാക്കാനാണ് എം എം മണി ശ്രമിച്ചതെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിന് അങ്ങനെ കോടതിയൊന്നുമില്ല. ധീരജിന്റെ കൊലപാതകം കോണ്‍ഗ്രസ് നടത്തി. ആ കൊലപാതകം ആരുടെ ഏത് ജഡ്ജിയുടെ വിധിയാണെന്നും അദ്ദേഹം ചോദിച്ചു.

തികച്ചും ഏകപക്ഷീയമായി ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് പോകുന്നത് ശരിയല്ല. ഡിസിസി പ്രസിഡന്റായിരുന്ന അബ്ദു ഖാദര്‍ കൊടുങ്ങല്ലൂര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസുകാര്‍ വെടിവച്ച് കൊന്നു. ഏത് കോണ്‍ഗ്രസ് ജഡ്ജിയുടെ വിധിയായിരുന്നു അത്. ഓരോ കേസിന് കോടതി ജഡ്ജി എന്ന് പറയുന്നത് നാട്ടില്‍ ഇതുവരെ കേള്‍ക്കാത്ത കാര്യമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.