മിസ്റ്റർ ഹിറ്റ്ലർ ഇത് ജർമനിയല്ല, രാജവാഴ്ചയല്ല, ജനാധിപത്യമാണ്; അൺപാർലമെന്ററി വാക്കുകളുടെ പട്ടികക്കെതിരെ കമൽ ഹാസൻ

single-img
14 July 2022

ഇന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് നിരോധിക്കപ്പെട്ട അൺപാർലമെന്ററി വാക്കുകളുടെ പട്ടിക പുറത്തിറക്കിയതിനെതിരെ നടനും മക്കൾ നീതിമയ്യം പാർട്ടി നേതാവുമായ കമൽ ഹാസൻ . മിസ്റ്റർ ഹിറ്റ്ലർ ഇത് ജർമനിയല്ലെന്നും ഇത് രാജവാഴ്ചയല്ല, ജനാധിപത്യമാണെന്നും കമൽ ഹാസൻ പറയുന്നു.

രാജ്യത്തെ ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിമർശിക്കാനുള്ള അവകാശം തടയുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമെന്നും കമൽ ഹാസൻ പറഞ്ഞു.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള രാജ്യത്തെ ഏതാണ്ടെല്ലാ പ്രതിയപക്ഷ പാർട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു.