കാളി ദേവി പരാമർശത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കൊൽക്കത്ത പോലീസിലും പരാതി

single-img
12 July 2022

സിഗരറ്റ് വലിക്കുന്ന രീതിയിലുള്ള കാളി ദേവിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പരാമർശം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ ഒരു പരാതി കൂടി. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ആംഹെർസ്റ്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലാണ് സിംഗ് ബാഹിനി എന്ന ഹിന്ദു സംഘടന പരാതി നൽകിയത് .

തന്റെ പ്രസ്താവനയിലൂടെ മഹുവ മൊയ്ത്ര ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് സിംഗ് ബാഹിനിയുടെ പ്രസിഡന്റ് ദേബ് ദത്ത മാജ്ഹി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത പത്ത് ദിവസത്തിനകം മഹുവയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അങ്ങിനെ ചെയ്തില്ലെങ്കിൽ കോടതിയിൽ നേരിട്ട് പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

മഹുവ അറസ്റ്റിലാകുന്നത് വരെ നിയമപോരാട്ടം നടത്താനുള്ള ബിജെപിയുടെ തീരുമാനത്ത് സിംഗ് ബാഹിനി പിന്തുണ നൽകി. കാളി വേദിയുടെ ബന്ധപ്പെട്ട പരാമർശത്തിൽ ഇതുവരെ അഞ്ച് കേസുകൾ മഹുവ മൊയ്ത്രയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.