ഇന്ത്യയിലെ സാഹചര്യങ്ങള്‍ ശ്രീലങ്കയ്ക്ക് സമാനം: കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

single-img
10 July 2022

രാജ്യത്ത് സ്ഥിതിഗതികള്‍ ശ്രീലങ്കയ്ക്ക് സമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകർ പ്രസിഡന്റിന്റെ വീട് കയ്യേറിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ പ്രതികരണം.

അതെ സമയം നിലവിലെ പ്രസിഡന്റ് ഗോതബയ രാജപക്‌സെ പലായനം ചെയ്തതിനു പിന്നാലെ ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയ്‍വര്‍ധനേ താത്കാലിക പ്രസിഡന്‍റാകും എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഒരുമാസത്തിന് ശേഷം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുമെന്നും, പാര്‍ലമെന്‍റ് സമ്മേളനം വെള്ളിയാഴ്ച്ച ചേര്‍ന്നേക്കുമെന്നാണ് വിവരം. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ടാകും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ശ്രീലങ്കയിലെ പ്രശ്നങ്ങളില്‍ തല്‍ക്കാലം ഇടപെടേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം പ്രതിഷേധവുമായി തുടരുകയാണ്